2010 നവംബർ 28, ഞായറാഴ്‌ച

ഏകാന്തത.....

ലോകത്ത് ഞാന്‍  തനിച്ചായിരുന്നു.... 
സഹചാരി നിഴല്‍  പോലും ഇല്ലായിരുന്നു...
മിഴിവുറ്റ കാഴ്ചകള്‍ ഇല്ലായിരുന്നു...
എങ്ങും ഇരുള്‍മാത്രമായിരുന്നു...

ഹാ ലോകമേ...
എന്നെ ഏകാന്തനക്കിയതെന്തേ...
എനിക്കല്പം വെളിച്ചം തരൂ...
ഇരുള്‍ മൂടിയ ലോകത്തില്‍....
അകപ്പെട്ടതെങ്ങിനെ ഞാന്‍...

ഞാനെന്‍ കണ്ണില്‍   തലോടി...
അറിയാതെ ഞാന്‍ അലറി വിളിച്ചുപോയ് ...
എവിടെ... എന്‍
കണ്ണുകള്‍
...?
എന്‍റെ വെളിച്ചം എവിടെ...

കണ്‍കുഴിക്കുള്ളില്‍   ശൂന്യത മാത്രം...
എന് ഹൃദയം തകരുന്നു.......
ഹാ ... എന് ഹൃദയം എവിടെ .....?
ദൈവമേ .......
നാലു ചുമരുകള്‍ക്കുള്ളില്‍ എന്‍റെ വിലാപം അടങ്ങിനിന്നു...

ലോകത്ത് ഞാന്‍  തനിച്ചായിരിക്കുന്നു....