2011 മാർച്ച് 26, ശനിയാഴ്‌ച

അവള്‍ ആരായിരുന്നു....?


ഒരു മാലാഖയെ പോലെയായിരുന്നു അവള്‍....
അവന്റെ ജീവനിലേക്ക് അവള്‍ ലയിച്ചു കൊണ്ടിരുന്നു ....
അവന്‍,അവളെ അവന്റെത്‌ മാത്രമാക്കാന്‍ കൊതിച്ചു...
അവളുടെ സാമിപ്യം അവനു ജീവവായുവായിരുന്നു.....
അവളുടെ പുഞ്ചിരിയില്‍ വശ്യത ചാലിച്ചിരുന്നു ....
കവിളുകളും ചുണ്ടുകളും ചുവപ്പ് പടരുമായിരുന്നു......
കവി ഭാവനയിലെന്ന പോലെ അവരുടെ പ്രണയം പൂത്തു തളിര്‍ത്തു.....
അവന്റെ ലോകം അവള്‍ മാത്രമായി മാറി....
 

 പിന്നീടെപ്പഴോ ഒരിക്കല്‍ അവളെ കണ്ടു മുട്ടുമ്പോള്‍.....
അവളുടെ പുഞ്ചിരിയുടെ ശൈലി മാറിയത് കണ്ടു....
അപ്പോഴും അവളുടെ പുഞ്ചിരിയില്‍ ചുവപ്പുണ്ടായിരുന്നു...
അവന്റെ ഹൃദയത്തില്‍ നിന്നും ഒഴുകിയ ചുടു രക്തത്തിന്റെ ചുവപ്പായിരുന്നു..
ജീവന്‍ മാത്രം നല്‍കി അവനെ കടിച്ചു തുപ്പിയപ്പോഴും, 

ആ മുഖത്ത് ആ പുഞ്ചിരിയുടെ മാരിവില്‍  വിടര്‍ന്നു നിന്നു....
അവളുടെ ദംഷ്ട്രയില്‍ നിന്നും ഒരു തുള്ളി രക്തം ഒലിച്ചിറങ്ങിയത്
ഒരു ഞെട്ടലോടെ അവന്‍  കണ്ടു..
അതോടെ അവളെവിടെയോ മറഞ്ഞു, ഒരു മാലാഖയെ പോലെ...
യഥാര്‍ത്ഥത്തില്‍ അവള്‍ ആരായിരുന്നു....?